Tuesday 15 August 2017

ഇന്ത്യൻ ദേശീയത, മതേതരത്വം, സോഷ്യലിസം, ജനാധിപത്യം


രാജ്യം 71-ആം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു. ബ്രിട്ടീഷ് ഇന്ത്യ എന്ന 565 നാട്ടുരാജാക്കൻമാരുടെ  ഭരണത്തിൽ നിന്നും ജനാധിപത്യ ഇന്ത്യ എന്ന പുതിയ ഇന്ത്യ രൂപീകരിക്കപ്പെട്ടത് 1947 ഓഗസ്റ്റ് 15-ന്.

ആ ദിവസം യഥാർത്ഥത്തിൽ ഒരു രാജ്യരൂപീകരണമാണ് നടന്നത്. ആദ്യം കച്ചവടത്തിലൂടെ ബന്ധം സ്ഥാപിച്ചു പിന്നീട് ബ്രിട്ടീഷ് കച്ചവടക്കാർ നാട്ടുരാജ്യങ്ങൾ പിടിച്ചടക്കി, പിന്നെ വർഗീയ വിഭജനം നടത്തി അവർ തന്നെ എഴുതി ഉണ്ടാക്കിയ ഭരണ സംഹിതയിലൂടെ രാജ്യം ഏതാണ്ട് 200 വർഷം ഭരിച്ചു അവസാനം പരമാധികാരം ഇന്ത്യക്കാർക്ക് തിരിച്ചു കൈമാറി.

ദേശീയത ചർച്ച ചെയ്യപ്പെടുന്ന ഈ കാലഘട്ടത്തിൽ, എങ്ങിനെയാണ്  ദേശീയബോധം തന്നെ ഇവിടെ ഉണ്ടായതെന്ന ഒരു ചിന്ത ചരിത്രബോധത്തിലേക്കുള്ള ഒരു ചെറു യാത്രയായി മാറും. ബ്രിട്ടീഷ്കാർക്ക് അവരുടെ ഭരണം സുഗമമാക്കുന്നതിന് വേണ്ടി ഇംഗ്ലീഷ് വിദ്യഭ്യാസം നടപ്പിലാക്കിയ കാലഘട്ടത്തിലാണ് രാജാറാം മോഹൻറോയിയെ പോലെയുള്ളവർ വിദേശ ഭാഷ പഠനത്തിലൂടെ ഫ്രഞ്ച് വിപ്ലവത്തെ കുറിച്ചും അമേരിക്കൻ വിപ്ലവത്തെ കുറിച്ചും പഠിക്കുന്നത്. ബ്രഹ്മ സമാജത്തിലൂടെ ഇവിടെ നില നിന്നിരുന്ന സതി, ശൈശവവിവാഹം പോലെയുള്ള ജീർണതകൾക്കെതിരെ പോരാടിയ സാമൂഹിക വിപ്ലവകാരിയുടെ കാഴ്ചയിൽ നിന്നാണ് വളരെ പ്രകടമായ ദേശീയ ബോധത്തിനും ജനാധിപത്യ ബോധത്തിനും അന്നത്തെ ബ്രിട്ടീഷ് ഇന്ത്യയിൽ പ്രചാരണം കിട്ടുന്നത്. 

ദേശീയത എന്നത് സങ്കുചിതമായ ഒരു ചിന്തയായി അവതരിപ്പിക്കാൻ എനിക്ക് കഴിയില്ല. കാരണം ദേശിയബോധം ഉടലെടുത്ത എല്ലാ രാജ്യങ്ങളിലും; രക്തചൊരിഞ്ഞുള്ള വിപ്ലവമായാലും, ഗാന്ധിജിയുടെ അഹിംസ വിപ്ലവമായാലും; അത് അടിമത്തബോധത്തിനെതിരയുള്ള വലിയ സമരങ്ങളുടെ വിജയം കൊണ്ടുവന്ന മൂല്യബോധമാണ്. അങ്ങനെയുള്ള ദേശീയബോധം കേവലമായ അതിർത്തി ചിന്തയായി ഒതുങ്ങുന്നതോ വിവിധ വർഗീയ ചിന്തകളെ ഉണർത്തുന്നതോ അല്ല. പ്രായോഗിക ഭരണത്തിന് അതിർത്തികൾ നല്ലെതെങ്കിലും മനുഷ്യത്വത്തിനു വേണ്ടിയുള്ള മുറവിളികളിൽ നിന്നാണ് നമ്മൾ അറിയുന്ന ദേശീയത, ജാനാതിപത്യം, മതേതരത്വം, സോഷ്യലിസം തുടങ്ങി എല്ലാ മൂല്യബോധങ്ങളും ഉണ്ടായതെന്ന് നമ്മൾ ഓർക്കണം. ഇന്ന് ആഗസ്ത് പതിനഞ്ച് 2017;  പ്രാചീന ഭാരതത്തിന്റെ ആദ്യ സാഹിത്യ ഗ്രന്ഥം എന്ന് പറയാവുന്ന ഉപനിഷത്തിൽ പറയുന്ന വസുധൈവകുടുംബകം എന്ന ആശയം പ്രായോഗിക ഭരണത്തിന് ഈ അണുകുടുംബലോകത്തു സാധ്യമല്ലെങ്കിലും ഇടയ്ക്കു  ചിന്തിച്ചു അയവിറക്കാൻ എല്ലാവർക്കും കഴിയട്ടെ എന്നാശംസിക്കുന്നു.

ഗോലി സോഡാ

നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ പലരും ഗോലി സോഡാ കഴിക്കുന്നത് കണ്ട് , ഗോലി സോഡാ കഴിക്കണമെന്ന് മോഹം തോന്നി തുടങ്ങിയിരുന്നു. പിന്നെ കാണുന്നത് സെവൻ...